Saturday 21 January 2012

രണ്ടു കണ്ണുകള്‍

സ്പന്ദനം

മികച്ച അദ്ധ്യാപിക എന്ന അവാര്‍ഡ് കൊച്ചമ്മിണി ടീച്ചര്‍ക്ക് ഒരു സ്വപ്നമായിരുന്നു .
ആത്മാര്‍ഥതയോടെ കര്‍ത്തവ്യത്തില്‍ മുഴുകി അവശതയോടെ വീട് പറ്റുന്ന ടീച്ചര്‍ അന്നു കുറച്ചു നേരത്തെ ഉറങ്ങാന്‍ കിടന്നു .
ദുസ്വപ്നം കണ്ട് കാണണം ...രാത്രിയില്‍  ടീച്ചര്‍ പെട്ടെന്നു ഞെട്ടിയുണര്‍ന്നു.
" താന്‍ എവിടെയാണ് ...." ?
"എന്തോ  തിളങ്ങുന്നുണ്ടല്ലോ ...
"സ്വപ്നമാണോ ..." ?
കൊച്ചമ്മിണി ടീച്ചറുടെ മനസ്സില്‍ ചോദ്യങ്ങള്‍ ധാരാളം .
കണ്ണുകള്‍ തിരുമി സൂക്ഷിച്ചു നോക്കി ...
"അതേ ...തന്റ്റെ കിടപ്പുമുറി ..പക്ഷേ.....എന്തോ  ഒരു പ്രശ്നം ..."
രണ്ടു കണ്ണുകള്‍ .....
തീ പാറുന്ന നോട്ടം ...
ഞെട്ടിവിറച്ച ടീച്ചര്‍....... ....അലറി വിളിച്ചു ....
സ്വരം പുറത്തേയ്ക്ക് വന്നില്ല ...
പിന്നെയും വായ് തുറന്നപ്പോള്‍ ഒരു വീണ്ടുവിചാരം ..
" ഒന്ന് ലൈറ്റ് ഇട്ടു നോക്കിയാലോ ...."?
പിന്നെ ഒരു വീഴ്ചയായിരുന്നു ...എന്തായാലും ബള്‍ബ്‌ കത്തി ..
തന്നെ സൂക്ഷിച്ചു നോക്കുന്ന ആ കണ്ണുകളിലെ തീ ...
അത് കാണാന്‍ ശക്തിയില്ലതെ പതുക്കെപ്പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി ...
ഇസ്തിരിപ്പെട്ടിയില്‍ ബാക്കി വന്ന കനലുകള്‍ ടീച്ചറെ നോക്കി കണ്ണിറുക്കി ...
അലറി വിളിച്ചപ്പോള്‍ സ്വരം വരാത്തതില്‍ ഇത്ര ആശ്വാസം വരുമോ ...?
മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് കൈകളിലേയ്ക്ക് വന്നു ചേര്‍ന്നപ്പോള്‍ ..
നേരം പുലര്‍ന്നിരുന്നു ....

നന്ദിനി