Monday 28 January 2013

ചോരുന്ന വിദ്യകള്‍ ....

സ്പന്ദനം 


ചെഗിയന്‍ അരിവാളുമെടുത്ത് തോട്ടത്തിലേയ്ക്കിറങ്ങി ... 
പുല്ല് ചെത്തണം .
അഴിച്ചു വിട്ടാല്‍ രണ്ടിലയില്‍ തുടങ്ങി തോട്ടം തന്നെ മൊത്തമായി തിന്നു തീര്‍ക്കാന്‍ 
വിശപ്പുള്ള പശുക്കള്‍ .
കെട്ടിയിട്ട് വളര്‍ത്തുന്നത് തന്നെ നല്ലത് ...

തഴച്ചു വളര്‍ന്ന് കൂട്ടം കൂട്ടമായി നില്‍ക്കുന്ന പുല്ലുകള്‍ .
ഇടതു കൈ കുടഞ്ഞു വീശി ചെഗിയന്‍ പുല്‍ക്കൂട്ടത്തെ കടന്നു പിടിച്ചു .
അരിവാള്‍ വലതു കൈപ്പത്തിയില്‍ മുറുകെ പിടിച്ച്  ആഞ്ഞാഞ്ഞരിഞ്ഞു .

ചോര വീണു മണ്ണ് നനയുന്നു ...
ചെഗിയന്‍ സൂക്ഷിച്ചു നോക്കി ....


പ്രകാശം മങ്ങുന്നു ...അവന്‍ തലയുയര്‍ത്തി .
ഉദയസൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ ഒളിക്കുന്നു .

കോപം ഇരച്ചു കയറി .
ചെഗിയന്‍ ചുവന്നു . 
"ധൈര്യമുണ്ടെങ്കില്‍  പുറത്തു വാടാ ..."
അവന്‍ വെല്ലുവിളിച്ചു...


മേഘപാളികള്‍ തെന്നി മാറി  .സൂര്യന്‍ മറ നീക്കി പുറത്തു വന്നു .
"കണ്ടോടാ ..."
ചുടു ചോരയൊഴുകുന്ന ഇടതു കൈയ്യില്‍ ഉയര്‍ന്നു നില്‍ക്കുന്നു.. അരിഞ്ഞ  പുല്ലുകള്‍ ...
മറു കൈയ്യില്‍ അരിവാളും ...

ചെഗിയന്‍ നെഞ്ചു വിരിച്ചു നിന്നു .
സൂര്യന്‍ മങ്ങി .
ഒരു നിഴല്‍ ചെഗിയനെ മൂടി .
തലയില്‍ ചുമ്മാടും കൈയ്യില്‍ കയറുമായി ചെഗിത .
കയറു താഴെയിട്ട് അവള്‍ ഓടിയടുത്തു .
"ചോരയോ ...?എങ്ങനെ ....?"


ചെഗിയന്‍ തലയുയര്‍ത്തി .
സൂര്യനെവിടെ ......?
അവന്‍ ഒളിച്ചിരിക്കുന്നു .


ചെഗിയന്‍ പുല്ല് നിലത്തേയ്ക്കിട്ടു .
പകുതി മുറിഞ്ഞ ഒരു പാമ്പ് കിടന്നു പുളയുന്നു .

" ഇല്ല ..ആരും കണ്ടില്ല ...."

ചെഗിയന്‍ പറഞ്ഞത് കേട്ട്  ചെഗിത മുഷ്ടി ചുരുട്ടി ....
അവളുടെ ചുണ്ടുകള്‍   ഉരുവിട്ട തിരിച്ചറിവ്.... 
ബാലപാ0ങ്ങള്‍ അന്യം നിന്ന സമൂഹത്തിന് മാര്‍ഗ്ഗദീപമേകുന്നവയായിരുന്നു .

എന്നാല്‍ ....

ഒരു കോലെടുത്ത് ചെഗിയന്‍ പാമ്പിന്റ്റെ  പാതി തോണ്ടിയെറിഞ്ഞു ...


ചോര വീണു നനഞ്ഞ പുല്ലുകള്‍ കയറിനു മേലേ വച്ച്...
വലതു കാല്‍ കൊണ്ട് ചവിട്ടി ഒതുക്കി കെട്ടുമ്പോള്‍ ....
ഇറ്റിറ്റു വീണ വിയപ്പിന്‍ തുള്ളിയുടെ തിളക്കത്തില്‍  മറുപാതി  നിശ്ചലമായി .


ഇളം വെയിലിനെ സാക്ഷിയാക്കി  ഒന്ന് കണ്ണിറുക്കി  ഉദയസൂര്യന്‍ പുഞ്ചിരി തൂകി .



നന്ദിനി 

26 comments:

  1. കൊച്ചുകഥ കൊള്ളാം.

    ReplyDelete
  2. ചെഗിയനും ചെഗിതേം പാമ്പും ആര്‍?

    ReplyDelete
  3. നന്നായിരിക്കുന്നു കൊച്ചുകഥ.
    അക്ഷരം ചെറുതായതുകൊണ്ട്
    വായിക്കാന്‍ ബുദ്ധിമുട്ട്!
    ആശംസകള്‍

    ReplyDelete
  4. ആധുനിക കഥയാണോ?...... എന്തായാലും കൊള്ളാം .....

    ReplyDelete
  5. വായിച്ചു.മുനയുള്ള കഥ.ചെറിയ കഥയെഴുതി ഫലിപ്പിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്.
    അഭിനന്ദനങ്ങള്‍ .

    ReplyDelete
  6. CHegiyanmarude Sooryanmarkku ...!

    Manoharam, Ashamsakal...!!!

    ReplyDelete
  7. ഞാൻ വായിച്ചു.
    രാഷ്ട്രീയമായതോണ്ട് താത്പര്യമില്ല.
    അതും ചോര ആയോണ്ട്.
    ആശംസകൾ.

    ReplyDelete
  8. വേറിട്ട വായനാനുഭവം.. ആശംസകൾ..!

    ReplyDelete
  9. നല്ല കഥ ....എല്ലാ ആശംസകളും..

    ReplyDelete
  10. മോശായില്ല .... ചെഗിയനും ഓളും

    ReplyDelete
  11. പുല്ലിനിടയില്‍ പെട്ടു പോയ പാമ്പി ന്റ്റെ ചോര കാട്ടി ....കണ്ടോടാ ..എന്ന് പറഞ്ഞു വീരവാദം മുഴക്കുന്നവര്‍ രാഷ്ട്രീയത്തിലും ജീവിതത്തിലും ..
    സത്യങ്ങള്‍ വളച്ചൊടിക്കുന്നു ....

    ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് ....
    ഒരുപാട് നന്ദി ......

    ReplyDelete
  12. വന്നു കണ്ടു വായിച്ചു.. :)

    ReplyDelete
  13. കഥയെന്ന നിലയില്‍ നന്നായി,പക്ഷെ ഇതിലെ രാഷ്ട്രീയത്തില്‍ ഒട്ടും താല്പര്യമില്ല.

    ReplyDelete
  14. നല്ല അവതരണം.നല്ല ഭാഷാപ്രയോഗം.നല്ല ചിന്ത.
    അതേ എന്നും ക്രൂശിക്കപ്പെടുന്നവർ നിരപരാധികൾ....
    ഉന്നതങ്ങളിലിരിക്കുന്ന സൂര്യന്മാർക്ക് ഒളിക്കാം പുറത്തുവരാം...............ആശംസകൾ.

    ഇവിടെ ആദ്യമാണ്...നല്ല ബ്ലോഗ്

    ReplyDelete
  15. ഒരു വിത്യസ്തത തോനുന്നുണ്ട് കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും . അവതരണ രീതി ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ ..ചെറിയ കഥയില്‍ വലിയ കാര്യങ്ങള്‍ ചിന്തിപ്പിച്ചു ആശംസകളും നന്മകളും നേര്‍ന്നു കൊണ്ട് ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  16. ആദ്യവായനയിലും രണ്ടാം വായനയിലും പൂർണ്ണമായും കത്തിയില്ല..

    പിന്നെ കമന്റുകളിലൂടെ സഞ്ചാരം..

    സൂര്യന്റെ സർവപ്രഭാവം. അവനൊന്നു ഒളിഞ്ഞിരിക്കുമ്പോഴേക്കും എവിടെ നിന്നോ ഉറ്റുവീണ ചോര കണ്ട് അവനു വേണ്ടപ്പെട്ടവതേതാണെന്നു കരുതി വെല്ലുവിളിക്കുന്ന ശത്രു.
    രക്തം നിരപരാധിയുടേതാണെന്നറിഞ്ഞിട്ടും ( പോരാട്ടം ലക്ഷ്യം കാണുന്നില്ലെന്നറിഞ്ഞിട്ടും ) സ്വന്തം നേതാവിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന അനുയായി.


    അവസാനം സർവപ്രതാപത്തോടെയും തിരിച്ചു വരുന്ന സൂര്യൻ.

    ഇങ്ങനെയൊക്കെയാണ് ഞാൻ വായിച്ചത്.

    അധിനിവേശവും പ്രതിരോധവും വിഷയമാവുമ്പോൾ ഈ കഥയ്ക്ക് കൂടുതൽ അർത്ഥതലങ്ങളുണ്ടെന്ന് കരുതുന്നു

    ReplyDelete
  17. ചെറിയ വലിയ കഥ...

    ആശംസകള്‍...,..

    ReplyDelete
  18. കുഞ്ഞുകഥ വലിയ ആശയം .. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  19. കുഞ്ഞു വായിൽ ഒത്തിരി കാര്യം..ഭംഗിയായി..ആശംസകൾ..!

    ReplyDelete
  20. ഞാൻ ആദ്യമായാണ് ഇവിടെ...

    .നന്നായി കഥ പറയാൻ പറ്റുന്ന, നല്ല കഴിവുള്ള ഒരാളുടെ എഴുത്താണ് ഇത് എന്നു തോന്നി എങ്കിലും ബിംബങ്ങളിലൂടെ എന്താണ് പറയുന്നതെന്നും കഥ എന്താണ് അർത്ഥമാക്കുന്നതെന്നും മനസ്സിലായില്ല..
    .. എന്റെ മനസ്സിന്റെ ബിംബങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്ത പ്രശ്നമാണ് എന്നു തോന്നുന്നു..സത്യ സന്ധമായ അഭിപ്രായം പറഞ്ഞതാണ്..ക്ഷമിക്കുമല്ലോ?.. വീണ്ടും സമയമുള്ളപ്പോൾ വരാം..
    കൂടുതൽ തീവ്രതയിൽ തന്നെ എഴുത്തു തുടരുക.. ഭാവുകങ്ങൾ..

    ReplyDelete
  21. എനിക്ക് അത്രയ്ക്കങ്ങ് മനസ്സിലായില്ല..

    ReplyDelete
  22. ഇത് എനിക്ക് ഒരു അനുഭവ കഥയാണ്‌. എന്റെ ഒരു ബന്ധു ഇങ്ങനെ പാമ്പ് കടിയേറ്റു മരണപ്പെട്ടിട്ടുണ്ട്.

    ReplyDelete
  23. പ്രിയപ്പെട്ട നന്ദിനി ,

    ലളിത ഭാഷയിൽ എഴുതണം . ആദ്യ വായനയിൽ തന്നെ ആശയം മനസ്സിലാകണം .

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete