Saturday 21 January 2012

രണ്ടു കണ്ണുകള്‍

സ്പന്ദനം

മികച്ച അദ്ധ്യാപിക എന്ന അവാര്‍ഡ് കൊച്ചമ്മിണി ടീച്ചര്‍ക്ക് ഒരു സ്വപ്നമായിരുന്നു .
ആത്മാര്‍ഥതയോടെ കര്‍ത്തവ്യത്തില്‍ മുഴുകി അവശതയോടെ വീട് പറ്റുന്ന ടീച്ചര്‍ അന്നു കുറച്ചു നേരത്തെ ഉറങ്ങാന്‍ കിടന്നു .
ദുസ്വപ്നം കണ്ട് കാണണം ...രാത്രിയില്‍  ടീച്ചര്‍ പെട്ടെന്നു ഞെട്ടിയുണര്‍ന്നു.
" താന്‍ എവിടെയാണ് ...." ?
"എന്തോ  തിളങ്ങുന്നുണ്ടല്ലോ ...
"സ്വപ്നമാണോ ..." ?
കൊച്ചമ്മിണി ടീച്ചറുടെ മനസ്സില്‍ ചോദ്യങ്ങള്‍ ധാരാളം .
കണ്ണുകള്‍ തിരുമി സൂക്ഷിച്ചു നോക്കി ...
"അതേ ...തന്റ്റെ കിടപ്പുമുറി ..പക്ഷേ.....എന്തോ  ഒരു പ്രശ്നം ..."
രണ്ടു കണ്ണുകള്‍ .....
തീ പാറുന്ന നോട്ടം ...
ഞെട്ടിവിറച്ച ടീച്ചര്‍....... ....അലറി വിളിച്ചു ....
സ്വരം പുറത്തേയ്ക്ക് വന്നില്ല ...
പിന്നെയും വായ് തുറന്നപ്പോള്‍ ഒരു വീണ്ടുവിചാരം ..
" ഒന്ന് ലൈറ്റ് ഇട്ടു നോക്കിയാലോ ...."?
പിന്നെ ഒരു വീഴ്ചയായിരുന്നു ...എന്തായാലും ബള്‍ബ്‌ കത്തി ..
തന്നെ സൂക്ഷിച്ചു നോക്കുന്ന ആ കണ്ണുകളിലെ തീ ...
അത് കാണാന്‍ ശക്തിയില്ലതെ പതുക്കെപ്പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി ...
ഇസ്തിരിപ്പെട്ടിയില്‍ ബാക്കി വന്ന കനലുകള്‍ ടീച്ചറെ നോക്കി കണ്ണിറുക്കി ...
അലറി വിളിച്ചപ്പോള്‍ സ്വരം വരാത്തതില്‍ ഇത്ര ആശ്വാസം വരുമോ ...?
മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് കൈകളിലേയ്ക്ക് വന്നു ചേര്‍ന്നപ്പോള്‍ ..
നേരം പുലര്‍ന്നിരുന്നു ....

നന്ദിനി 



8 comments:

  1. കഥ പെട്ടെന്ന് തീര്‍ന്നപോലെ ................നന്നായിട്ടോ ..............കൊള്ളാം ...........ആശംസകള്‍

    ReplyDelete
  2. കട്ടിലില്‍ നിന്നും താഴെ വീണില്ലല്ലോ. ഭാഗ്യം!

    ReplyDelete
  3. YEHTAAYAALUM NERAM PULARUM MUNPE AWARD KAYYIL KITTYALLO. SOOKSHICHU VEKKANE. :-) AADYA VAAYAN, IVIDE THUDAKKAKKARAN VEENDUM VARAAM
    NANNI

    ReplyDelete
  4. ഏതായാലും നേരം പുലരും മുന്‍പേ അവാര്‍ഡു കൈയില്‍ കിട്ടിയല്ലോ
    സന്തോഷിക്കാന്‍ വകയുണ്ടിവിടെ
    ആദ്യ വായന ഇവിടെ
    നന്നായിട്ടുണ്ട്
    എഴുതുക അറിയിക്കുക
    വീണ്ടും വരാം

    ReplyDelete
  5. എത്രവട്ടം പറഞ്ഞതാ ഒരു 'കരണ്ടിന്റെ പെട്ടി' വാങ്ങിക്കാൻ..!ഈ ടീച്ചറെക്കൊണ്ടു തോറ്റു...!!

    ഇവ്ടെ ആദ്യാണ്..
    കഥ ഇഷ്ട്ടായീട്ടോ.

    ആശംസകളോടെ..പുലരി

    ReplyDelete
  6. പ്രജിത്ത് ..ഒത്തിരി നന്ദി ..ബ്ലോഗിലേയ്ക്ക് സ്വാഗതം
    മഹറൂഫ് ഇനിയും വരണേ ..സ്വാഗതം
    കണ്ണൂരാന്‍ ... ...സ്വാഗതം
    കൊച്ചുബാബു..ബ്ലോഗിലേയ്ക്ക് സ്വാഗതം
    പ്രഭന്‍..... ...സ്വാഗതം .

    ReplyDelete
  7. ആഹാ ലളിതം സുന്ദരം .....ആശംസകള്‍ @ PUNYAVAALAN

    ReplyDelete