സ്പന്ദനം
പ്രകാശം പരത്തുന്ന അഭൗമ സൗന്ദര്യം .
കുഞ്ഞു കിളി ആകൃഷ്ടയായി . അവൾ പറന്നുയർന്നു .
താഴെ കിളിക്കൂട്ടങ്ങളുടെ കലപില പ്രതിഷേധം..
അർഹിക്കാത്ത ആഗ്രഹത്തിനെതിരെ സൂര്യൻ ശക്തമായി പ്രതിഷേധിച്ചു.
തിളച്ചു മറിഞ്ഞ ചൂടിൽ കുഞ്ഞു ചിറകുകൾ കുഴഞ്ഞു .
കടിഞ്ഞാണില്ലാത്ത കിനാക്കളിൽ ആഗ്രഹങ്ങൾ വ്യാമോഹങ്ങളായി .
കിളി തളർന്നു .
താഴേയ്ക്ക് വീഴുന്ന കിളിയെ കൈയ്യിലൊതുക്കാൻ മായമോൾ ഓടിയടുത്തു .
അവൾ കൈകൾ നീട്ടി .
സാധിക്കുന്നില്ല. ..
നിവർത്താനായി നീട്ടിയ കൈപ്പത്തികൾ രണ്ടും ഒട്ടിയിരിക്കുന്നു .
അവൾ ശക്തിയായി കുടഞ്ഞു .
കൈകൾ ഒട്ടിയ നിലയിൽ തന്നെ .
കിളിയുടെ കരച്ചിൽ അവൾ കേട്ടു .
" പാവം അത് നിലത്തു വീണു കാണും "
മായമോൾക്ക് സങ്കടം വന്നു .
"അമ്മേ ..."
അമ്മയുടെ മുറിയിൽ വെളിച്ചം തെളിഞ്ഞു .
ചാരിയ വാതിലിനിടയിൽ കൂടി അരിച്ചിറങ്ങിയ വെട്ടത്തിൽ മായമോളുടെ കണ്ണുകൾ പരതി .
"കിളിയെവിടെ .."
അമ്മ വന്നു .
"എന്താ മോളെ നീ ടൈംപീസ് നിറുത്താത്തത് .."
കിളിയുടെ കരച്ചിൽ നിന്നു .
മായമോൾ ഒട്ടിപ്പോയ കൈകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി .
ഇരു കൈകളിലേയും നടുവിരലുകളിൽ അണിഞ്ഞിരുന്ന മോതിരങ്ങൾ തമ്മിൽ കുടുങ്ങി
അലങ്കാരപ്പണികൾ കൊമ്പ്കോർത്തിരിക്കുന്നു .
അവൾ കൈകൾ ഒന്നു തെറ്റിച്ച് മോതിരങ്ങൾ വിടുവിച്ചു .
"മോളുറങ്ങിക്കോള്ളൂ ... അമ്മ ഇവിടിരിക്കാം ..."
അവൾ കിടന്നു .
അമ്മ മായമോളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു.
നിദ്രാദേവി ഇരുവരെയും പുണർന്നു .
അമ്മയുടെ കരങ്ങൾ ആ കുഞ്ഞു ശിരസ്സിൽ വിശ്രമിച്ചു .
മായമോൾ ഓടുകയായിരുന്നു .
പിറകേ ... കലി പൂണ്ട കാണ്ടാമൃഗവും. ...
കാലു തെറ്റി കുഴിയിൽ വീണ അവളെ കാണ്ടാമൃഗം ചവിട്ടിത്താഴ്ത്തി .
അവളുടെ ശിരസ്സിൽ ഭാരം അനുഭവപ്പെട്ടു .
തൊണ്ടയിൽ കുടുങ്ങിയ നിലവിളി ഒരു വലിയ ഞെട്ടലായി പുറത്തു വന്നു .
മായമോൾ ഞെട്ടി വിറച്ചു .
അമ്മയുടെ കരങ്ങൾ ഉണർന്നു .
നടുക്കടലും തോക്കേന്തിയ സായിപ്പും ....
അമ്മ വള്ളം ആഞ്ഞാഞ്ഞു തുഴഞ്ഞു ......
മായമോളുടെ ശിരസ്സ് കാണ്ടാമൃഗത്തിന്റ്റെ കാൽകീഴിൽ ഞെങ്ങിയമർന്നു....
പുലർകാല സൂര്യനെ വരവേൽക്കാനായി കൂട്ടിൽ നിന്നും പറന്നുയർന്ന
കുഞ്ഞു കിളികളുടെ ആഹ്ലാദത്തിമിർപ്പിൽ കിനാക്കളിൽ കണ്ടുമുട്ടിയവർ
ഇതിനകം മറഞ്ഞു കഴിഞ്ഞിരുന്നു ....
നന്ദിനി വർഗീസ്
ദുഃസ്വപ്നങ്ങള്‍ കാണുന്ന കാലം
ReplyDeleteഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടു കിടക്കണം . അല്ലെങ്കില്‍ ഇങ്ങനെ ഇരിക്കും. നല്ല കഥയാണ് കേട്ടോ.
ReplyDeleteആശങ്കാകുലമായ മനസ്സിന്‍റെ വേവലാതികള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteആശംസകള്‍
ദു:സ്വപ്നങ്ങള്‍ വിടാതെ പിന്തുടരുകയാണ്
ReplyDeleteമോശമായില്ല ഈ കുഞ്ഞു കഥ ...... സസ്നേഹം
ReplyDeleteസ്വപ്നകഥയായ കവിത ,ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലി
ReplyDeleteഅര്ജുനൻ ഫല്ഗുനൻ പ്രാർഥിച്ചു കിടക്കാൻ പറയും പണ്ട് എന്റെ അമ്മ ദുസ്വപ്നം കാണാതിരിക്കാനാണ് ..
ReplyDeleteനല്ല കഥ നന്ദിനി. കുഞ്ഞു മനസ്സിലെ ആധിയും പേടിയും സ്വപ്നങ്ങളിൽ കൂടി നന്നായി പറഞ്ഞു