കാറ്റില്‍ ആടിയുലയുന്ന മഞ്ഞ മുളകള്‍ . വെള്ളം വലിച്ചു കുടിച്ച് ആറ്റിറമ്പിന്‍ തിട്ടിലില്‍ അവ കാട് പോലെ വളരുന്നു . വര്‍ഷകാലത്ത് അതിരു കടക്കുന്ന പുഴവെള്ളത്തില്‍ തിട്ടിലിടിയാതിരിക്കാന്‍ വൃദ്ധന്‍ നട്ട തൈമുളകള്‍ ഇന്ന് തോട്ടത്തിന് കാവലാളായി തീര്‍ന്നിരിക്കുന്നു.
തനിക്ക് താങ്ങിനും തണലിനും അവ കൂടെയുണ്ട് എന്ന് വൃദ്ധന്‍ കരുതി.
മുളഞ്ചോട്ടില്‍ പതിവായി വന്നിരിക്കാറുണ്ട് ഒരു സ്ത്രീ .
അവളുടെ സാമീപ്യം മുളകള്‍ക്ക് ഹരമായിരുന്നു . ഓരോ കാറ്റിലും തങ്ങളുടെ ബലവും കഴിവും പ്രദര്‍ശിപ്പിക്കാന്‍ അവ ശ്രമിച്ചു കൊണ്ടിരുന്നു .
കരുത്തുറ്റതും ഉയരമേറിയതുമായ മുളകളെ സ്ത്രീ സ്നേഹിച്ചു .
വലിയ മുളകളില്‍ മുള പൊട്ടുന്നതും തൈ മുളകള്‍ വളര്‍ന്നു വരുന്നതും അവള്‍ കണ്ടിരിക്കാം .
സ്ത്രീയെ ആകര്‍ഷിക്കാന്‍ കാറ്റത്ത് അവ തല കുമ്പിട്ടു . സ്പര്‍ശനസുഖത്തിനായി കൊതിച്ചു . .
ഇരമ്പുന്ന കാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകള്‍ വലതു കൈയ്യില്‍ ഒതുക്കി അവള്‍ തലയുയര്‍ത്തി .
ഇടതു കയ്യുയര്‍ത്തി മെല്ലെ ഒരു തലോടല്‍ .. കോരിത്തരിച്ച മുളകള്‍ അവളില്‍ പ്രതിഫലിച്ച അജ്ഞാത വികാരത്തെ പാടെ അവഗണിച്ചു.
വൃദ്ധന്‍ ആകുലചിത്തനായി.
അദ്ദേഹത്തിന്റ്റെ സാമീപ്യം മുളകള്‍ക്ക് അസ്സഹനീയമായി തുടങ്ങി .
പിറ്റേന്ന് മുളഞ്ചോട്ടിലേയ്ക്ക് വന്ന സ്ത്രീയ്ക്ക് ഒപ്പം ഒരു പുരുഷനുണ്ടായിരുന്നു
താന്‍ സ്നേഹിച്ച സ്ത്രീ പുരുഷനൊപ്പം ഇരിക്കുന്നത് കണ്ട് മുളകള്‍ ആടിയുലഞ്ഞു.
സ്ത്രീയും പുരുഷനും തലയുയര്‍ത്തി.
പുരുഷന്റ്റെ കണ്ണുകള്‍ തിളങ്ങി ..
വ്യാപാരസാധ്യതയുടെ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ യാത്ര തുടര്‍ന്നു .
വൃദ്ധന്‍ തേങ്ങി കരഞ്ഞു .
കോപം അന്ധമാക്കിയ ഉലച്ചിലില്‍ മുളകള്‍ ചൂളം വിളി തുടര്‍ന്നു .
വിരഹതാപത്തില്‍ ആളിക്കത്തിയ കോപാഗ്നി കെട്ടടങ്ങിയപ്പോള്‍ വിവേകം
പുനര്‍ജ്ജനിച്ചു .
മുള മൂകമായി ..
വീണ്ടും സ്ത്രീയും പുരുഷനും എത്തിയപ്പോള്‍ മുളകള്‍ അവരെ അവഗണിച്ചു .
ഒരു കരച്ചില്‍ ...
മുളകള്‍ കണ്ടു ...
ദൂരെ വടിയും കുത്തി നിന്ന് ഏങ്ങി കരയുന്നു വൃദ്ധന്‍ .
തിരിച്ചറിവില്‍ ഉയര്‍ന്ന നിലവിളി പുരുഷന്റ്റെ കൈയ്യില്‍ നിന്നും കടയ്ക്കലേയ്ക്ക് പതിച്ച വാക്കത്തിയുടെ മൂര്‍ച്ചയില്‍ മരവിച്ചിരുന്നു .
സ്പര്‍ശന സുഖത്തിലെ മാസ്മരികതയും വികാര വിക്ഷോഭങ്ങളും,
അടുക്കി കെട്ടി സ്ത്രീയുടെ തലയില്‍ ഇരിക്കുമ്പോള്‍ മുളകള്‍ മറന്നിരുന്നു .
അവ യാത്ര തുടങ്ങി .
ഉപഭോഗസംസ്കാരത്തിന്റ്റെ വിലപേശലുകളില്‍ വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു ആ യാത്ര .
നീരു വറ്റി പൊട്ടിപ്പിളര്‍ന്ന് ആളിക്കത്തിയ അഗ്നിയില്‍ എരിഞ്ഞമരുമ്പോള്‍ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ വീണ്ടും യാത്രയായി ...
നട്ടു നനച്ചു വളര്‍ത്തിയ ബന്ധവും തേടി ....
നന്ദിനി
നന്ദിനി എഴുതുന്ന കഥകളിലൊക്കെ നന്മയുടെ ഒരു സന്ദേശവും ഒരു ജാഗ്രതാമുന്നറിയിപ്പുമുണ്ട്.
ReplyDeleteഉപഭോഗസംസ്കാരത്തില്‍ ബാക്കിയാവുന്ന....
ReplyDeleteകൊള്ളാം, നല്ല കഥ.
ReplyDeleteമനുഷ്യർ ഇങ്ങനെയാണ്; പാവം പ്രകൃതി!
നല്ല കഥ
ReplyDeleteനല്ലൊരു സന്ദേശം.
ആശംസകള്‍
നന്നായിരിക്കുന്നു.
ReplyDeleteവളരെ മനോഹരമായി പാഞ്ഞിരിക്കുന്നു
ReplyDeleteഅഭിനന്ദനങ്ങൾ
നല്ല കഥക്ക് എന്റെ നല്ല നമസ്കരം.......
ReplyDelete