Wednesday, 2 May 2012

കരിഞ്ഞ കറിയും മത്തായിച്ചനും

സ്പന്ദനം 
    
     കരഞ്ഞ കണ്ണുകളുമായി അന്നും ലീലാമ്മ കസേരയില്‍ നിന്നും എഴുന്നേറ്റു .
മനസ്സ് തുടിക്കുകയാണ് ...അത് ഹൃദയതാളം  തെറ്റിക്കുമോ എന്ന് പോലും കണ്ട് നില്‍ക്കുന്നവര്‍  ഭയപ്പെട്ടേയ്ക്കാം...
പതുക്കെ കട്ടിലിലേയ്ക്ക് ചായുമ്പോള്‍ ലീലാമ്മ സ്വയം ചോദിച്ചു .
" എന്തിനായിരുന്നു അവള്‍ അങ്ങനെ ചെയ്തത് ...
  സ്നേഹനിധിയായ ഭര്‍ത്താവും ജീവിത സാഹചര്യവും ഉണ്ടായിട്ടും 
  അവള്‍ ഈ കടും കൈ ചെയ്തല്ലോ ..."
അതിരാവിലെ ഉറക്കമുണര്‍ന്ന്‍ അടുക്കളയിലേയ്ക്ക് കയറുമ്പോള്‍ മനസ്സ് മുഴുവന്‍ 
അവള്‍ ചെയ്ത പ്രവൃത്തിയിലായിരുന്നു .
സ്ത്രീ ..സഹനപുത്രി....വാത്സല്യ ദേവത   ....
എത്രയെത്ര മുഖങ്ങള്‍ ...
പക്ഷെ അവള്‍ എന്തേ ഇങ്ങനെ..?
ഇത്ര ക്രൂരമായി ചിന്തിക്കുന്നതെന്തേ..?
സ്ത്രീ ജന്മം തന്നെ സ്നേഹമാണ് ..പ്രസവിച്ച് ..പാലൂട്ടി ..സ്നേഹം കൊടുത്ത് ..
മക്കളെ വളര്‍ത്തുന്നു ..
അമ്മ ...ആ വാക്ക് തന്നെ സ്നേഹം തുളുമ്പുന്നതാണ് ..
വളര്‍ന്നു വലുതാകുമ്പോള്‍ മക്കള്‍ തള്ളി പറയുന്നതും ഈ അമ്മയെ ..

ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

അടുപ്പത്ത് പാല് തിളച്ചു ചാടി ..
ആരും കാണാതെ അത് തുടച്ചു കളഞ്ഞു .
ഒരു തുള്ളി വെള്ളമോ ..ഒരു തലോടലോ കിട്ടാതെ കറി അടുപ്പത്തിരുന്നു  കരയുന്നു .
ലീലാമ്മ ചിന്തയിലാണ് .
കറി കരിയിലേയ്ക്ക് രൂപം മാറുമ്പോഴും ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

ഊണ് വിളമ്പുമ്പോള്‍ മത്തായിച്ചന്‍ ലീലാമ്മയെ നോക്കി .
കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ ...
കിട്ടിയ ചോറ്   കരിഞ്ഞ കറിയും കൂട്ടി തിന്നെന്നു വരുത്തി  മത്തായിച്ചന്‍ കൈ കഴുകി .
തുറന്നു നോക്കാതെ കിടന്ന പത്രത്തില്‍ മത്തായിച്ചന്റ്റെ കണ്ണുകളുടക്കി .
        കേരളത്തില്‍ വൈദ്യുതി കമ്മി ...........
        ലോഡ് ഷെഡിങ്ങ് തുടങ്ങുന്നു  ...........
ഒരു മൂളിപ്പാട്ടോടെ റോഡിലേയ്ക്കിറങ്ങുമ്പോള്‍ മത്തായിച്ചന്റ്റെ മനസ്സ് ..
ഊര്ജസ്വലതയോടെ പുഞ്ചിരി തൂകുന്ന ലീലാമ്മയിലും അവള്‍ വിളമ്പി തരുന്ന 
രുചികരമായ ഭക്ഷണത്തിലുമായിരുന്നു ..
മത്തായിച്ചന്‍ സന്തോഷിക്കുമ്പോള്‍ ചാനലുകാര്‍ സന്ധ്യാരോദനങ്ങള്‍ രാവിലെ 
പുനസംപ്രേഷണം ചെയ്യുകയായിരുന്നു .

ലീലാമ്മമാര്‍ പിന്നെയും കരഞ്ഞു കൊണ്ടേയിരുന്നു ...
ഒന്നുമറിയാത്ത മത്തായിച്ചന്മാര്‍ അതിനു കാരണം തേടി അലയുകയായിരുന്നു ...


നന്ദിനി  

19 comments:

 1. സീരിയലിനേക്കുറിച്ചാണല്ലേ.... കൊള്ളാം, ഇങ്ങനെ കുറേ ലീലാമ്മമാര്‍

  ReplyDelete
 2. ഈ വിഢ്ഡിപ്പെട്ടി വീട്ടിലുള്ളിടത്തോളം കാലം ലീലാമ്മമാർ കരഞ്ഞുകൊണ്ടിരിയ്ക്കും, മത്തായിച്ചന്മാർ കരിഞ്ഞ കറി കൂട്ടും..
  കൊള്ളാം കേട്ടോ...മിനിക്കഥ നന്നായിരിയ്ക്കുന്നു.

  ReplyDelete
 3. സീരിയല്‍ മാനിയ...
  അവസാനമാണ് മനസിലായത്...

  ReplyDelete
 4. ഇനി മത്തായിച്ചന്‍ കറി വയ്ക്കട്ടെ കുറെ നാള്‍

  ReplyDelete
 5. അതു കൊള്ളാം

  ReplyDelete
 6. ചില സ്ത്രീകള്‍ സീരിയലുകള്‍ ജീവിതയാഥാര്‍ത്ഥ്യമായി കാണുന്നു ഇത്തരക്കാരുടെ വീടുകളില്‍ അവരുടെ ഇഷ്ട സീരിയല്‍ നടക്കുന്ന സമയത്ത് വിരുന്നുകാര്‍ അവരുടെയൊക്കെ വീടുകളില്‍ ചെല്ലുന്നത് പോലും അവര്‍ക്ക് ഇഷ്ടമാവില്ല.

  ReplyDelete
 7. പെണ്ണൊരുമ്പേട്ടാല്‍ എന്നാണല്ലോ ചൊല്ല്
  ആ ലീലാമ്മേടത്തി ഒന്ന് മനസ്സുവച്ചാല്‍ മതായിച്ചനെ കൊണ്ട് ഒരു ഇന്‍വെര്‍ട്ടരോ ഒരു കുഞ്ഞു ജനറേറ്ററോ വാങ്ങിപ്പിക്കാന്‍ വല്യ പ്രയാസം കാണില്ല.
  എഴുത്തില്‍ ഒരു സന്ദേശമുണ്ട്.ശൈലിയും കൊള്ളാം
  അതിനാല്‍ അഭിനന്ദാര്‍ഹം ..

  ReplyDelete
 8. കുട്ടിക്കഥ നന്നായവതരിപ്പിച്ചു
  സീരിയലുകാര്‍ ഇത്തരം
  ലീലാമ്മ മാരെക്കൊണ്ട്
  അവരുടെ പൂണി, നിറക്കുന്നു.
  ലീലാമ്മമാര്‍ അവരുടെ കരച്ചില്‍ തുടരുകയും ചെയ്യുന്നു.
  കരിഞ്ഞ കറിയും കുടിക്കാന്‍ കിട്ടാതെ തൂവിപ്പോയ
  പാലും, ഇനി എന്തെല്ലാം കഷ്ടങ്ങള്‍ സഹിക്കണം
  ഇത്തരം മത്തായിചെന്മാര്‍ക്കു. പാവം മത്തായിമാര്‍.
  പിന്നൊരു പിശക് "കറി കരയുന്നു" എന്ന് കണ്ടു
  അത് തിരുത്തുക. കരിക്ക് കരയാന്‍ കഴിയില്ലല്ലോ!
  ലീലാമ്മ മാര്‍ക്കല്ലേ അതിനു കഴിയൂ.
  ചിരിയോ ചിരി!
  ആശംസകള്‍
  ഫിലിപ്പ് ഏരിയല്‍

  ReplyDelete
 9. ഫിലിപ്പ് ചേട്ടാ ..
  ഒരുപാട് സന്തോഷം ബ്ലോഗ്‌ വായിച്ചതിന്...
  കറി കരയുന്നു ..
  ഹ ഹ മനസ്സിലായില്ലെ ...ഇടയ്ക്ക് എപ്പോഴെങ്കിലും ചേച്ചി
  അടുക്കളയിലേയ്ക്ക് ഓടുന്നത് കണ്ടിട്ടുണ്ടോ ..?.
  കറി കരയുന്നത് കേട്ടിട്ടാണ് ...
  ഹ ഹ ...
  അടുപ്പത്ത് കറി വച് തീയും കത്തിച്ചാല്‍ ഇളക്കി കൊടുത്തില്ലെന്ക്കില്‍
  അതുമല്ലേല്‍ വേകാന്‍ ഒഴിച്ച വെള്ളം വറ്റിയാല്‍ കറി കരയുന്നത് കേള്‍ക്കാം ..
  sssssssssssss...
  എന്നൊരു ശബ്ധത്തില്‍ ....
  അതും കഴിഞ്ഞു കറി കരിയിലെയ്ക്ക് രൂപം മാറും ...
  ഇനിയും വരണേ ...
  സന്തോഷത്തോടെ
  നന്ദിനി

  ReplyDelete
 10. ഹലോ, നന്ദിനി,
  ഇങ്ങനെയും ഒരു കരച്ചില്‍ ഉണ്ടോ?
  അതൊരു പുതിയ അറിവാണല്ലോ!
  എപ്പോഴെങ്കിലുമല്ല ഇന്നലെയും ഓടി
  പക്ഷെ അത് അരി കരയുന്നോന്നു
  നോക്കാനാരുന്നു! ഏതായാലും അടുക്കളയില്‍
  നില്‍ക്കുന്ന ചേച്ചിയോട് തന്നെ ചോദിച്ചിട്ട് കാര്യം. :-)
  പിന്നെ എന്റെ പുതിയ നര്‍മ്മ കഥ.
  അന്തപ്പന്‍ മാര്‍ഗ്ഗം
  കണ്ടില്ലാന്നു തോന്നുന്നു സമയം പോലെ
  ഒന്ന് നോക്കുക :-)

  ReplyDelete
 11. സുമേഷ് വാസു ---നന്ദി
  വീണ്ടും സ്വാഗതം
  കലാവല്ലഭന്‍--ഒരുപാടു സന്തോഷം ഇവിടെ വന്നതിന്
  ഷിബു തോവാള --ബ്ലോഗിലേയ്ക്ക് സ്വാഗതം
  khaadu--വന്നതിന് ഒരുപാട് നന്ദി
  അജിത്‌ ----അതാവും അവസാനം ..വീണ്ടും സ്വാഗതം
  ശ്രീ --വീണ്ടും കാണാം
  റഷീദ് തൊഴിയൂര്‍ --ആ സമയം സന്ദര്സനം
  ഒഴിവാക്കുകയല്ലാതെ മറ്റെന്തു മാര്‍ഗം ..
  ഇസ്മയില്‍ ചേട്ടാ --കരിഞ്ഞ കറിയുടെ കൂടെ പുകഞ്ഞ
  ചോറും പാവം മത്തായിച്ചന്‍ കഴിക്കേണ്ടി വരും .
  തത് കാലം ലീലാമ്മ ഏടത്തി ഇതറിയണ്ട ..ഇനിയും വരണേ

  ReplyDelete
 12. ലീലാമ്മമാര്‍ ഇനിയും ഇനിയും കരയട്ടെ.
  മത്തായിച്ചാന്മാര്‍ അമ്പരക്കട്ടെ.
  കണ്ണീരില്‍ നിന്നും കരണ്ടുണ്ടാക്കാനുള്ള
  പദ്ധതികളാവിഷ്കരിച്ച് പിന്നയ്ത് കരിയാതെ ഇറക്കി വയ്ക്കട്ടെ.
  കരണ്ടില്ലായ്മ ഇല്ലാതാകട്ടെ.
  തുടര്‍ന്ന് ആളുകള്‍ ബ്ലോഗുകള്‍ വായിക്കട്ടെ. അനുഭവിക്കട്ടെ.
  അവസാനത്തേത് ചുമ്മാ പറഞ്ഞത്.
  കഥ രസായിട്ടുണ്ട്.

  ReplyDelete
 13. "ഒരു തുള്ളി വെള്ളമോ ..ഒരു തലോടലോ കിട്ടാതെ കറി അടുപ്പത്തിരുന്നു കരയുന്നു .!!"

  ഭേഷ്..!ഭേഷ്!!
  എഴുത്ത് നന്നായിട്ടുണ്ട്
  ആശംസകള്‍ നേരുന്നു
  സസ്നേഹം..പുലരി

  ReplyDelete
 14. പാവം മത്തായി ചേട്ടന്‍ .....ഇത് പോലെ ഉള്ള എത്ര ചേട്ടന്‍മാര്‍ കാണും അല്ലെ ഇ സമുഹത്തില്‍.

  ReplyDelete
 15. ബ്ലോകുലകത്തില്‍ കണ്ടാണ്‌ എത്തിയത് ..സന്തോഷമായി ,വീണ്ടും വരാം ആശംസകള്‍

  ReplyDelete
 16. theskeptic..ഒരായിരം നന്ദി വന്നതിനും
  അഭിപ്രായം പറഞ്ഞതിനും ..ഇനിയും സ്വാഗതം


  പ്രഭന്‍ കൃഷ്ണന്----ഒത്തിരി സന്തോഷം


  jinto perumbadavam----ബ്ലോഗിലേയ്ക്ക് സ്വാഗതം


  സിദ്ധിക്ക് തൊഴിയൂര്-----വളരെ നന്ദി ..വീണ്ടും വന്നതില്‍ ..ഇനിയും വരണേ ..

  ReplyDelete
 17. കറി സീരിയല്‍ കണ്ടില്ലെങ്കിലും കരയുമെന്ന് പുതിയ കുക്ക് എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കയാണ് ..
  നല്ല കഥ ആശംസകള്‍ നന്ദിനി

  ReplyDelete