Sunday, 26 February 2012

ആ വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു

(ഇരിപ്പിടം weekly നടത്തിയ   കഥാമത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ച കഥ)
  
സ്പന്ദനം
അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .
നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............


--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------


"എന്താണ് കുട്ടി താമസിക്കുന്നത് .."
സ്വതവേ ഊര്ജ്ജസ്വലനായ അദ്ദേഹത്തെ ആ ചിന്ത മഥിച്ചു കൊണ്ടിരുന്നു .വഴിയില്‍ കണ്ണും നട്ടിരുന്ന അദ്ദേഹത്തിറ്റെ മുന്നിലേയ്ക്ക് അവള്‍ ഓടി വന്നു .
" എന്തേ മോള് താമസിച്ചത് .." അദ്ദേഹം ചോദിച്ചു .
ഒരു കുസൃതി നോട്ടമായിരുന്നു ഉത്തരം.കവിളില്‍ മുത്തം നല്‍കി അവള് വീട്ടിലേയ്ക്ക് ഓടി കയറി .പതിവിനു വിപരീതമായി കുട്ടി ഉല്ലാസവതിയായി കാണപ്പെട്ടു .വരാന്തയില്‍ ചാരുകസേരയിലേയ്ക്ക് ചെരിഞ്ഞപ്പോള്‍ താഴെ വീണ ഊന്നു വടി അദ്ദേഹത്തെ ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയി .
മറക്കാന്‍ ശ്രമിക്കുന്നതും ഓര്‍ക്കാന്‍ കൊതിക്കുന്നതുമായ ആ ഓര്‍മ്മകള്‍ അദ്ദേഹത്തിനു മാത്രം സ്വന്തമായിരുന്നു .
വര്‍ഷങ്ങള്‍ക്കു മുമ്പ് റയില്‍വേ ഗെയ്റ്റിനടുത്ത് പാളത്തിലൂടെ ഓടി പോകുന്ന ഒരു പിഞ്ചു കുഞ്ഞ്.അവളുടെ അമ്മയായിരിക്കണം ദൂരെ ചിന്നഭിന്നമായി കിടന്നിരുന്നത്.പേടിച്ചു ഓടുന്ന അവള്‍ പാഞ്ഞു വരുന്ന ട്രെയിനിന്റ്റെ മുന്നില്‍ അകപ്പെടാതിരിക്കാന്‍ ശ്രമിച്ചതിന്റ്റെ ഫലമായി നഷ്ടപ്പെട്ട കാലിനെയും ലഭിച്ച കുഞ്ഞിനെയും കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹത്തിനു പ്രിയങ്കരവും ഒപ്പം തേങ്ങലുമായിരുന്നു.ഏകനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിനു ആ കുഞ്ഞ് മകളായിരുന്നു .ദിവസങ്ങള്‍ കഴിഞ്ഞു പോകും തോറും കുട്ടിയുടെ സ്കൂളില്‍ നിന്ന് വരുന്ന സമയത്തിനു താമസം കണ്ടു തുടങ്ങി .എങ്കിലും അവള്‍ ഉത്സാഹവതിയായിരുന്നു .അയല്‍പക്കത്തെ അന്തോനിച്ചന്‍ ഗെയിറ്റ് കടന്നു വരുന്നു .
സമയം 5 മണി .കുട്ടി എത്തിയിട്ടില്ല..
"കുറേ കാലമായല്ലോ കണ്ടിട്ട് ..." അദ്ദേഹം ചോദിച്ചു .
"വണക്കം മേനോന്‍ ...ഞാനിവിടൊക്കെ തന്നെ ഒണ്ടേ..." തമാശ കലര്‍ന്നുള്ള സംഭാഷണം .
"കുട്ടി എത്തിയില്ല അല്ലേ ..."..അന്തോനിച്ചന്‍ ചോദിച്ചു .
ഇല്ല....ഒരു ദീര്‍ഘനിശ്വാസത്തോടെ മേനോണ്‍ ഉത്തരം പറഞ്ഞു .
"ഒന്നും വിചാരിക്കരുത് ...കുട്ടി വടക്കെ പാലത്തിനു താഴെയുള്ള അമ്മിണിയുടെ വീട്ടിലേയ്ക്ക് പോകുന്നത് കണ്ടിരുന്നു ."
അന്തോനിച്ചന്‍ പറഞ്ഞത് കേട്ടു മേനോന്‍ ഞെട്ടിപോയി.
"ഗുണ്ട രാജുവിന്റ്റെ അമ്മയല്ലേ ആ സ്ത്രി ..." മേനോന്‍ ചോദിച്ചു .
"അതേ ...കുട്ടിയെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും ..."
അന്തോനിച്ചന്‍ യാത്ര പറഞ്ഞിറങ്ങി ..
പുറകെ മേനോനും .അമ്മിണിയുടെ വീടിന്റ്റെ മുന്നിലെത്തിയതേ കുട്ടിയുടെ സംസാരം കേട്ടു .
വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു ...പതുക്കെ അകത്തേയ്ക്ക് നോക്കി ..
അമ്മിണി കട്ടിലില്‍ കിടക്കുന്നു . ദീനമാണെന്നു തോന്നുന്നു .അടുത്തിരുന്നു ടിഫിന്‍ ബോക്സില്‍ നിന്നും ചോറ് വാരി അമ്മിണിക്ക് കൊടുക്കുന്നു തന്റ്റെ മോള് ...മേനോന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു...
തെറ്റിദ്ധരിച്ച് താന്‍ അവിവേകം കാട്ടിയിരുന്നെങ്കില്‍ ...
മേനോന്‍ കണ്ണു തുടച്ചു ..
പതുക്കെ വീട്ടിലേയ്ക്ക് നടന്നു ....അന്ന് വീട്ടില്‍ വന്ന കുട്ടി ഒരു സങ്കടം അപ്പനോട് പറഞ്ഞു ..
"പാലത്തിന്റ്റെ താഴത്തെ വീട്ടിലെ... അമ്മിണിയമ്മയ്ക്ക് തീരെ സുഖമില്ല ...ആശുപത്രിയില്‍ കൊണ്ടു പോകണം ...അവരുടെ മകന്‍ ഇപ്പോള്‍ ജയിലിലാണ്..."തന്റ്റെ പ്രിയ മകളെ മാറോടു ചേര്‍ക്കുമ്പോള്‍ ആ അപ്പന്റ്റെ നഷ്ടപ്പെട്ട കാല്‍ വളരുകയായിരുന്നു ....
പട്ടിണി കിടക്കുന്ന അനേകം ജന്മങ്ങള്‍ക്ക് വേണ്ടി .........

നന്ദിനി വര്‍ഗീസ്‌

26 comments:

 1. നല്ലൊരു വായന സമ്മാനിച്ചു ,സന്തോഷം.

  ReplyDelete
 2. ഈ വിവരണം ഇഷ്ട്ടപ്പെട്ടു കേട്ടൊ നന്ദിനി

  ReplyDelete
 3. മുഹമ്മദ്‌ സര്‍ -ഒത്തിരി നന്ദി ...ബ്ലോഗിലേയ്ക്ക് സ്വാഗതം ..

  മുരളീമുകുന്ദന്‍--സന്തോഷമായി ...ഇനിയും വരണം .സ്വാഗതം

  ReplyDelete
 4. നന്നായിട്ടുണ്ട്..
  ആശംസകൾ.

  ReplyDelete
 5. പൊന്മളക്കാരന്...ഒരുപാട് നന്ദി ഇവിടെ വന്നതിനു ..ബ്ലോഗിലേയ്ക്ക് സ്വാഗതം ‍

  ReplyDelete
 6. ജീവിതത്തില്‍ തെറ്റ് ധാരണകള്‍ ആരോടെങ്കിലും തോന്നാത്തവരായി ആരുണ്ട്‌ ഈ ലോകത്ത്‌ .പിന്നീട് അത് വെറും തെറ്റ് ധാരണ മാത്രമാണ് എന്ന് തിരിച്ചറിയുമ്പോള്‍ .തെറ്റ് ധരിച്ച ആള്‍ക്കുണ്ടാവുന്ന കുറ്റബോധം ധര്‍മസങ്കടം അത് വളരെ വലുതാണ്‌.. മനസ്സില്‍ തട്ടുന്ന കഥ പറഞ്ഞ് ഇരിപ്പിടം ചെറു കഥ മത്സരത്തില്‍ വിജയി ആയ നന്ദിനിക്ക് അനുമോദനങ്ങള്‍

  ReplyDelete
 7. റഷീദ് തൊഴിയൂര്‍ ---ഒരുപാടു നന്ദി ...
  വീണ്ടും സ്വാഗതം

  ReplyDelete
 8. വളരെ നന്നായി പറഞ്ഞ കഥയില്‍ നല്ലൊരു സന്ദേശവും കൂടി...

  ഇനിയും ധാരാളം കഥകള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ, ഈ സമ്മാനം അതിനു പ്രചോദനമാകട്ടെ ...

  ReplyDelete
 9. പ്രിയ കുഞ്ഞൂസ്  ഒത്തിരിയൊത്തിരി സന്തോഷം ...

  ദൈവാനുഗ്രഹത്താല്‍ താങ്കള്‍ പറഞ്ഞത് നടക്കാന്‍ ഞാനും ആഗ്രഹിക്കുന്നു ...

  തീര്‍ച്ചയായും ഈ സമ്മാനം ഒരു പ്രചോദനം ആണ് ..
  Always welcome..my blog is waiting for ur esteem presence..

  പറഞ്ഞാല്‍ തീരാത്ത നന്ദിയോടെ ...

  സ്നേഹത്തോടെ...

  പ്രാര്‍ഥനയോടെ ..


  നന്ദിനി

  ReplyDelete
 10. കഥ നന്നായി
  അഭിനന്ദനങ്ങള്‍
  വീണ്ടും കൂടുതല്‍ എഴുതുക
  ആശംസകള്‍
  pv

  ReplyDelete
 11. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ വീടിലെത്താന്‍ വൈകുന്നു...
  തീര്‍ച്ചയായും ഇങ്ങനെ ഒരു തുടക്കം തന്നപ്പോള്‍ ... അവസാനം ആ കുട്ടിയെ പത്ര താളിലെ കോളത്തില്‍ പീഢനത്തിനിരയായ പെണ്‍കുട്ടി ആയി എല്ലാരും എഴുതി തീര്‍ക്കും എന്ന് തോന്നി... അത് കൊണ്ട് തന്നെ ഈ വരികള്‍ മുഴുവിപ്പിക്കാനും തോന്നിയില്ല... പക്ഷെ കഥ ഗതിയെ മാറ്റിക്കൊണ്ട് ആരും ചിന്തിക്കാത്ത തലത്തിലേക്ക് കൊണ്ട് പോയതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു... നല്ല എഴുത്ത് ആശംസകള്‍

  ReplyDelete
 12. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ വീടിലെത്താന്‍ വൈകുന്നു...
  തീര്‍ച്ചയായും ഇങ്ങനെ ഒരു തുടക്കം തന്നപ്പോള്‍ ... അവസാനം ആ കുട്ടിയെ പത്ര താളിലെ കോളത്തില്‍ പീഢനത്തിനിരയായ പെണ്‍കുട്ടി ആയി എല്ലാരും എഴുതി തീര്‍ക്കും എന്ന് തോന്നി... അത് കൊണ്ട് തന്നെ ഈ വരികള്‍ മുഴുവിപ്പിക്കാനും തോന്നിയില്ല... പക്ഷെ കഥ ഗതിയെ മാറ്റിക്കൊണ്ട് ആരും ചിന്തിക്കാത്ത തലത്തിലേക്ക് കൊണ്ട് പോയതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു... നല്ല എഴുത്ത് ആശംസകള്‍

  ReplyDelete
 13. കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.... അഭിനന്ദനങ്ങള്‍ നന്ദിനി..

  ReplyDelete
 14. കഥ വളരെ ചെറുതായിരുന്നെങ്കില്‍ പോലും (അതായത് ഇതിലെ വലിയൊരു പാരഗ്രാഫ് മത്സരത്തിനായി തന്ന വരികള്‍ തന്നെയായിരുന്നത് കൊണ്ട് നന്ദിനിയുടെ കോണ്ട്രിബ്യൂഷന്‍ എന്ന് പറയാന്‍ കഴിയില്ലല്ലോ) കഥയിലൂടെ നല്ല ഒരു കാര്യം പറയാന്‍ സാധിച്ചു. ഇതില്‍ ഏറ്റവും വ്യത്യസ്തമായി തോന്നിയത് ഇരിപ്പിടം ടീം തന്ന വിഷയത്തെ മറ്റൊരു ആംഗിളില്‍ കൂടെ നന്ദിനി കണ്ടു എന്നതാണ്. അഭിനന്ദനങ്ങള്‍

  ReplyDelete
 15. അനാമിക---- ഒരുപാട് സന്തോഷം ...

  ഇനിയും വരണേ ..സ്വാഗതം ..

  P V Ariel --- സര്‍ വായിച്ചതിനും ഇവിടെ വന്നതിനും ഒരുപാട് നന്ദി ..

  വീണ്ടും സ്വാഗതം

  സന്ദീപ്‌ A K ---- ഒരുപാട് സന്തോഷം സര്‍ ..ബ്ലോഗിലേയ്ക്ക്‌ സ്വാഗതം

  Manoraj ----- വന്നല്ലോ ,,,സന്തോഷം ഉണ്ട്..ഒരുപാട് നീണ്ട കഥ വായിക്കാന്‍ എനിക്ക് ഇഷ്ടമില്ല .അതുപോലെ കഥയായാലും കവിതയായാലും എഴുതി വരുമ്പോള്‍ കുഞ്ഞായി പോകും ..പിന്നെ അങ്ങനെ പോട്ടെ എന്ന് കരുതും ...ഒത്തിരി നന്ദി ..ബ്ലോഗിലേയ്ക്ക് സ്വാഗതം

  ReplyDelete
 16. അഭിനന്ദനങ്ങള്‍

  ReplyDelete
 17. അഭിനന്ദനങ്ങൾ.

  ReplyDelete
 18. കുമാരന്‍ --- ഒരുപാടു നന്ദിയും അതിലേറെ സന്തോഷവും ..ഇനിയും വരണേ..

  khaadu -------ഒരായിരം നന്ദി . ഒത്തിരി സന്തോഷം .

  ReplyDelete
 19. വളരെ ഹൃദ്യമായി വായന
  അഭിനന്ദനങ്ങള്‍


  എന്റെ ചിന്തകള്‍
  http://admadalangal.blogspot.com/

  ReplyDelete
 20. Gopan Kumar....Thanks..സ്വാഗതം

  ReplyDelete
 21. അഭിനന്ദനങ്ങൾ

  ReplyDelete
 22. മത്സരത്തിന്റെ കഥാ ഭാഗം
  കണ്ടിരുന്നു .....

  ഇതിന്റെ പൂര്ത്തീകരണത്തില്‍ കൊണ്ട്
  വന്ന ട്വിസ്റ്റ്‌ അതി മനോഹരം ആയി
  എന്ന് പറയാതെ വയ്യ ...അവസാനം വരെ
  വായന സസ്പെന്‍സില്‍ നിര്‍ത്താന്‍ കഴിഞ്ഞത്
  എഴുത്തിന്റെ വിജയം ആണ് ..അതാവും
  വിധി കര്‍ത്താക്കളെ സ്വാധീനിച്ചതും....

  അഭിനന്ദനങ്ങള്‍...വളരെ ഹ്രസ്വം ആയി
  കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നന്ദിനിയുടെ
  എഴുത്തിനു കഴിയുന്നുണ്ട്..

  ReplyDelete
 23. നന്മയുള്ള മനസ്സുമായി വളരുന്ന കുട്ടി ..അതെ ആ നന്മയുടെ വാതിൽ അവൾക്കു മുൻപിൽ തുറന്നിരിക്കുകയായിരുന്നു
  അഭിനന്ദനങ്ങൾ നന്ദിനി

  ReplyDelete