സ്പന്ദനം 
അന്ന് കുറുക്കന് പതിവിലേറെ നേരം ഓലിയിട്ടു ....
നീലിയുടെ പ്രണയം പൂവിട്ടു.കുറുക്കന് പുളകിതനായി. 
" എന്റ്റെ പേരും പറഞ്ഞ്  നീ മുതലെടുക്കുന്നോ ...?
 അത് ഈ വീട്ടില്‍ നടക്കില്ല ..."
കുറുപ്പിന് കലി തീരുന്നില്ല ..
നീലി  നിന്ന് വിറച്ചു 
അത് പേടി  കൊണ്ടായിരുന്നില്ല .
കോപം നീലിയെ വിറപ്പിച്ചു.
" നീ എന്റ്റെ പേരില്‍ എന്തൊക്കെ നേടിയെടി ....?'
കുറുപ്പ് വീണ്ടും അലറി .
നീലിയുടെ ഹൃദയം വിറച്ചു .
സമൂഹം നീലിയെ വിറപ്പിച്ചു .
സമൂഹം നീലിയെ വിറപ്പിച്ചു .
" നീ എന്റ്റെ ജീവിതം നശിപ്പിച്ചി
കുറുപ്പ് അലര്‍ച്ച തുടര്‍ന്നു .
നീലിയുടെ ചുണ്ട് വിറച്ചു .
വാക്കുകളുടെ ശക്തി  നീലിയെ വിറപ്പിച്ചു .
നീലി   വാ തുറന്നു .
അപ്പോള്‍  കുറുക്കന്  ഒന്നിരുത്തി  മൂളി .......
പ്രണയ തീവ്രത നീലിയെ അടക്കി ഭരിച്ചു .
"ജീവിതം  തന്നെന്ന്  പറയടാ ..."
നീലി അലറി .
കുറുപ്പ്  നിന്നു വിറച്ചു .
അത് പേടി കൊണ്ടായിരുന്നില്ല
നഷ്ടബോധം  കുറുപ്പിനെ വിറപ്പിച്ചു.
"  എന്റ്റെ  മാന്യത നീ കളഞ്ഞില്ലേടാ..."
നീലി വീണ്ടും അലറി .
കുറുപ്പിന്റ്റെ  ഹൃദയം വിറച്ചു .
അഭിമാനക്ഷതം കുറുപ്പി
അഭിമാനക്ഷതം കുറുപ്പി
" നീ ഞാന്‍ മൂലമല്ലേടാ  വളര്‍ന്നത് ...?"
നീലി  നില മറന്നു .
കുറുപ്പി ന്റ്റെ  ചുണ്ട്  വിറച്ചു .
ഇടുങ്ങിയ  മനസ്സുകള്‍ കുറുപ്പിനെ വിറപ്പിച്ചു .
കുറുക്കന്  ചോര കുടിക്കാന്‍ ആര്‍ത്തി പൂണ്ടു .
പ്രണയം കൊടുമ്പിരി കൊള്ളുന്നതില്‍   അവന് രസിച്ചു .
കുറുപ്പും നീലിയും ഒരുമിച്ചു വിറച്ചു.
ചോര നീരായി പോയതും 
നീരില്‍ നീറ്റലകന്നതും  കുറുക്കന് അറിഞ്ഞില്ല ....
 കുറുക്കന്  വീണ്ടും ഓലിയിടാന് തുടങ്ങി ...
 അവന് പ്രണയിക്കാന്‍ കൊതിച്ചു കൊണ്ടിരുന്നു ..
നന്ദിനി  

 
ചോര നീരായി പോയതും
ReplyDeleteനീരില്‍ നീറ്റലകന്നതും കുറുക്കന് അറിഞ്ഞില്ല ....
കുറുക്കന് വീണ്ടും ഓലിയിടാന് തുടങ്ങി ...
അവന് പ്രണയിക്കാന്‍ കൊതിച്ചു കൊണ്ടിരുന്നു ..
ഈ കഥ വായിച്ച് ഞാനുമൊന്ന് ഓരിയിടാൻ തുടങ്ങട്ടെ,അങ്ങനെയെങ്കിലും ഞാൻ പ്രണയിക്കാൻ കൊതിക്കുകയാണെന്ന് എല്ലാവരും മനസ്സിലാക്കട്ടെ.
കുടുംബ കലഹം
ReplyDeleteചേര്‍ച്ചയുള്ള വരികള്‍.
അഭിനന്ദനങ്ങള്‍
കുറുക്കന്റെ ഈ കൊതി നന്നേ ഇഷ്ടമായി
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/
വരികളിലെ ആവർത്തനം ലേശം വിരസമായിപ്പോയെങ്കിലും...ഉള്ളർത്ഥം നന്നായി രസിപ്പിച്ചൂ ആശംസകൾ..ഇനിയും എഴുതുക...അനുവേലം
ReplyDeletenannayirikkunnu.
ReplyDeleteഅര്‍ത്ഥങ്ങള്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണല്ലോ
ReplyDeleteഅര്‍ത്ഥമുള്ള കഥ
ReplyDeleteആശംസകള്‍