ഒന്ന്.... രണ്ട് .....മൂന്ന് ....നാല് .
മണി മുഴങ്ങുന്നു .
പതിവിലേറെ നേരം മുഴങ്ങിയ മണിയില്‍ കോപിഷ്ഠനായ രാജാവ് സമയം നോക്കി .
വൈകുന്നേരം ആറ് മണി .
"ആരവിടെ ..."
താണു വീണു വണങ്ങിയ സേവകനോടായി അദ്ദേഹം കല്‍പ്പിച്ചു .
"മണി മുഴക്കിയവനെ ഉടന്‍ ഹാജരാക്കുക ..."
അല്പ്പസമയത്തിനകം അവന്‍ ഹാജര്‍ .
"അങ്ങുന്നേ എന്തിനാണാവോ അടിയനെ വിളിപ്പിച്ചത് ..."
അവന്‍ വണങ്ങി നിന്നു .
"ഇത്രയധികം മണി ഒരുമിച്ചു മുഴക്കാന്‍ നിനക്ക് ആരാണ് അധികാരം തന്നത് .."
രാജാവ് കോപിച്ചു .
" അങ്ങുന്നേ അടിയന്‍ കണ്ടത് ചെയ്തു ..അത്രമാ ത്രം.."
അവന്‍ പറഞ്ഞു .
" നീ എന്താണ് കണ്ടത് ..."
"അങ്ങുന്നു പറഞ്ഞതിന് പ്രകാരം മാത്രമാണ് അടിയന്‍ മണി മുഴക്കിയത് .."
"ഞാന്‍ പറഞ്ഞതോ ..."
രാജാവിന് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞി ല്ല .
".അതേ ..ഇന്ന് നാലെണ്ണം ഒന്നിന് പിറകെ ഒന്നായി വന്നു വീഴുകയായിരുന്നു ...."
" നാലെണ്ണമോ...സാധാരണ ആഴ്ചയില്‍ ഒന്നോ രണ്ടോ ആയിരുന്നാല്ലോ ..?"
രാജാവിന്റ്റെ തല പുകഞ്ഞു .
അദ്ദേഹം തിരിഞ്ഞു നടന്നു .
പരീക്ഷണ വസ്തുക്കളുടെ വീഴ്ചയെ അധാരമാക്കി മണി മുഴക്കാന്‍
ഏല്പ്പിച്ചവനെ ശാസിച്ചതിന്റ്റെ ജാള്യത ആ മുഖത്തുണ്ടായിരുന്നു .
ഏല്പ്പിച്ചവനെ ശാസിച്ചതിന്റ്റെ ജാള്യത ആ മുഖത്തുണ്ടായിരുന്നു .
'ഇങ്ങനെ പോയാല്‍ തന്റ്റെ ഗ്രഹോ പരിതലം ഭൂവാസികളുടെ
പരീക്ഷണശാ ലയാകുമല്ലോ ...'
പരീക്ഷണശാ
രാജാവ് ദു:ഖിച്ചു .
തന്റ്റെ അന്വേഷണങ്ങള്‍ ഭൂമി എന്ന ഗ്രഹത്തില്‍ അവസാനിക്കുന്നു . പരിഹാരം കണ്ടെത്തുക തന്നെ ..'
കുണ്ടിലും കുഴിയിലും ഗുഹകളിലും വസിക്കുന്ന തന്റ്റെ പ്രജകളുടെ പരിതാപ അവസ്ഥ ഓര്‍ത്തു മനംനൊന്ത രാജാവ് പെരുമ്പറ കൊട്ടി .
മനസ്സമാധാനത്തോടെ ഒന്ന് പുറത്തിറങ്ങി നടക്കാന്‍ പോലും ഭയന്നിരുന്ന ഗ്രഹവാസികള്‍ ചങ്കിടിപ്പോടെ പുറത്തിറങ്ങി .ഗ്രഹാന്തര്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജകൊട്ടാരത്തിലേയ്ക്ക് അവര്‍ കൂട്ടമായി എത്തി .
മണി മുഴങ്ങി .
യോഗനടപടികള്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കവേ ഒരു വലിയ ബഹളം .
യോഗ സ്ഥലത്തിന്റ്റെ ഇടത്തെ വശത്തിരു ന്നവര്‍ ഓടി മാറുന്നു .
"എന്താണവിടെ ..?"
രാജാവ് സ്വരമുയര്‍ത്തി ..
ഇടത്ത് ഭാഗത്തെ ഭിത്തിയില്‍ വിള്ളലുകള്‍ രൂപപെടുന്നു .
"എല്ലാവരും വേഗം പുറത്തു കടക്കുക.."
രാജാവ് കല്‍പ്പിച്ചു ..
ആളുകള്‍ ഉന്തി തള്ളി പുറത്തു കടന്നു .
രാജ സന്നിധിയില്‍ അന്വേഷണ ഉദ്യോഗസ് ഥന് വിവരവുമായി മടങ്ങിയെത്തി.
" ഒരു പരീക്ഷണ വസ്തു കൂടി എത്തിയിരിക്കുന്നു.ഗ്രഹാന്തര്‍ഭാഗത്തെ കുഴിയില്‍ വന്നിറങ്ങി പരീക്ഷണാടിസ്ഥാനത്തില് അത് പാറ തുരക്കുന്നു.."
വിള്ളലുകള്‍ ഭിത്തിയില്‍ ഭൂപടം തീര്‍ത്തപ്പോള്‍ രാജാവ് പ്രജകളെ കൂട്ടി മറ്റൊരു ഭാഗത്തേയ്ക്ക് നീങ്ങി .
" ഇനിയും താമസിപ്പിച്ചു കൂടാ ..എത്രയും വേഗം സന്ധി സംഭാഷണത്തിനുള്ള വഴികള്‍ കണ്ടെത്തണം ....."
ഇതുവരെ ഒരു ഭൂവാസിയെ പോലും കണ്ടെത്താനാവാതെ കുഴയുന്ന രാജാവിന് ആ സംസാരം തന്നെ മണ്ടത്തരമായി തോന്നി .
എങ്കിലും അദ്ദേഹം പറഞ്ഞു .
" അന്വേഷിക്കുക ..കണ്ടെത്തുക ഗ്രഹോപരിതലത്തില്‍വന്നിറങ്ങുന്ന ഓരോ പരീക്ഷണ വസ്തുവും സൂഷ്മമായി നിരീക്ഷിക്കുക "
യോഗം പിരിഞ്ഞപ്പോള്‍ രാജാവ്അസ്വസ്ഥനായിരുന്നു .
തന്റ്റെഗ്രഹവാസികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഭൂവാസികളുടെ പരീക്ഷണങ്ങള്‍ ഒരു സര്‍വ്വ നാശത്തിന് കോപ്പുകൂട്ടുന്നത് കണ്ട് ആ മനസ്സ് നെടുവീര്‍പ്പെട്ടു .
തന്റ്റെഗ്രഹവാസികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഭൂവാസികളുടെ പരീക്ഷണങ്ങള്‍ ഒരു സര്‍വ്വ നാശത്തിന് കോപ്പുകൂട്ടുന്നത് കണ്ട് ആ മനസ്സ് നെടുവീര്‍പ്പെട്ടു .
ദിവസങ്ങള്‍ കടന്നു പോയി .ഒറ്റയ്ക്കും പെട്ടയ്ക്കും ഇടയ്ക്കിടെ മുഴങ്ങുന്ന മണികള്‍ ഒരു ജനതയെ ഉദ്വേഗത്തിന്റ്റെ മുള്‍മുനയില്‍ നിറുത്തി .ഓരോ മണി മുഴങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ പരക്കം പാഞ്ഞു .
ഭൂവാസിയെ തേടിയുള്ള ആ പാച്ചിലില്‍ ഗ്രഹവാസികളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെട്ടു .
രാജാവ് ഭക്ഷണത്തിനിരുന്നു.
ഓരോ ദിവസം ചെല്ലുന്തോറും എണ്ണത്തില്‍ കുറവ് കാണുന്നു .
കാരണം രാജാവ് ചോദിച്ചില്ല .
കാരണം രാജാവ് ചോദിച്ചില്ല .
ഗ്രഹവാസികളുടെ ദിനചര്യകളും ആവശ്യങ്ങളും ഒത്തുപോകാന്‍ പ്രയാസപ്പെടുമ്പോള്‍ ഭക്ഷണോല്പ്പാദനത്തിനും അതില്‍
നിന്നുളവാകുന്ന ദൌര്‍ലഭ്യത്തിനും എന്ത് പ്രസക്തി .....
മണി മുഴങ്ങി .
രാജാവ് ഒരു റൊട്ടി കക്ഷണം കൈയ്യിലെടുത്തു .
സര്‍വ്വത്ര ബഹളം .
വാതിലുകള്‍ തുറന്നടയുന്നു ...ആരൊക്കെയോ ഓടി വരുന്നു ...
അദ്ദേഹം ചാടി എണീറ്റു .
"ആരവിടെ ...?"
ഓടി വന്ന സേവകന്‍ ചൊവ്വയോളം താണു.
"എന്താണവിടെ ...?"
"അങ്ങുന്നേ ഭൂവാസിയെ കണ്ടെത്തിയിരിക്കുന്നു ....."
രാജാവ് തന്റ്റെ കൈയ്യിലിരിക്കുന്ന റൊട്ടി കക്ഷണത്തെ ഒരു നിമിഷം മറന്നു .
സേവകന്റ്റെ പിന്നാലെ ഗ്രഹോപരിതലത്തിലേയ്ക്കുള്ള പടികള്‍ കയറുമ്പോള്‍ ജിജ്ഞാസ അദ്ദേഹത്തെ കീഴ്പെടുത്തിയിരുന്നു .
മുകളിലെത്തി ....
രാജാവ് കണ്ടു ...ദൂരെ നാല് കാലുകളില്‍ ഒരു പരീക്ഷണ വസ്തു നിലയുറപ്പിച്ചിരിക്കുന്നു .
അദ്ദേഹം ചുറ്റും നോക്കി ...പ്രജകളെല്ലാം തന്നെ എത്തിയിരിക്കുന്നു.ദൂരെ മാറി നില്‍ക്കുന്ന അവര്‍ നല്ലൊരു ഭാവി മുന്നില്‍ കണ്ട് പ്രതീക്ഷയോടെ രാജാവിനെ നോക്കി .
അദ്ദേഹം മുന്നോട്ട് നടന്നു .പരീക്ഷണ വസ്തുവിന്റ്റെ മുന്നിലെത്തി.
"താങ്കള്‍ക്ക് ചൊവ്വ ഗ്രഹത്തിലേയ്ക്ക് സ്വാഗതം ..."
രാജാവ് ഉറക്കെ വിളിച്ചു പറഞ്ഞു .
ശബ്ദം കേട്ട് ഭൂവാസി തിരിഞ്ഞു നോക്കി .
ആ കണ്ണുകളില്‍ നിന്ന് വികാരം തിരിച്ചറിയാന്‍ രാജാവ് പാടുപെട്ടു .
മറുപടിയില്ല ...
അടുത്തു നിന്ന സേവകന്‍ കൈകളുയര്‍ത്തി വീശി .
ഭൂവാസി തിരിഞ്ഞു നോക്കി ....ആ കണ്ണുകളിലെ ആകാംഷ രാജാവ് തിരിച്ചറിഞ്ഞു .
അദ്ദേഹം തന്റ്റെ കരങ്ങളുയര്‍ത്തി..
ഒരു നിമിഷം ....
ചാടിയിറങ്ങിയ ഭൂവാസി രാജകരങ്ങളിലിരുന്ന റൊട്ടി കക്ഷണം ആര്‍ത്തിയോടെ ഭക്ഷിച്ചു .
പ്രജകളുടെ കരഘോഷത്തിനിടയില് കൂടി രാജാവ് ഭൂവസിയുടെ ഒപ്പം കൊട്ടാരത്തിലേയ്ക്ക് നടന്നു .
അങ്ങ് ഭൂമിയില്‍ .....
പരീക്ഷണ ഉപഗ്രഹം ലക്ഷ്യം പൂര്‍ത്തിയാക്കിയ ആഹ്ലാദത്തില്‍ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ടതറിയാതെ........
ഭൂവാസികള്‍ ഒന്നടങ്കം ആ കരഘോഷത്തില്‍ പങ്കുചേര്‍ന്നു.
വിജയാഹ്ലാദം നുരഞ്ഞു പൊങ്ങുമ്പോള്‍ അകലെ ചൊവ്വ ഗ്രഹവാസികള്‍ ഭൂവാസിയുടെ ഭാഷ പഠിക്കുകയായിരുന്നു ....
"ബൌ...... ബൌ ...."
"ബൌ...... ബൌ ...."
നന്ദിനി
നന്നായിരിക്കുന്നു ഭാവന, നന്നായി എഴുതി
ReplyDeleteപിന്നെ വിവരം നാസയെ അറിയിച്ചോ ?
ആശംസകള്‍
അവസാനം ബൌ ബൌ ആയിപ്പോകുമോ
ReplyDeleteഅതോ ബൌ ബൌ മാത്രമായിപ്പോകുമോ
കഥ നന്നായി.
ReplyDeleteBhoovasiyude Yadhartha Chithram...!
ReplyDeleteManoharam, Ashamsakal...!!!
കൊള്ളാം നല്ല അവതരണം
ReplyDeleteഭാവന അസ്സലായി.
പാവം രാജാവ് !
പോരട്ടെ പുതു ഭാവനകള്‍.
ആശംസകള്‍.
പ്രിയപ്പെട്ട നന്ദിനി,
ReplyDeleteഇന്നത്തെ കാലഘട്ടത്തിന്റെ തനതു ചിത്രം വളരെ ഭംഗിയായി വരികളിലൂടെ വരച്ചു. അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
ഭാവന നന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍
ആഹാ ഭാവനാ സമ്പന്നം ആണല്ലോ .. ആദ്യമയാണീ വഴി വളരെ ഇഷ്ടമായി ഇനിയും വരാം കൂടെ കൂടുന്നു സ്നേഹപൂര്‍വ്വം @ PUNYAVAALAN
ReplyDeleteഭാവന മാത്രമല്ല, കാവ്യയും ശാന്തയും മധുമതിയും എല്ലാം നന്നായിരിക്കുന്നു.
ReplyDelete(എന്ന്വെച്ചാ ഈ കഥയിലെ ഭാവന കാവ്യാംശമുള്ള, ശാന്തമായൊരു മധുരാനുഭവം നല്‍കുന്നു എന്നാ കണ്ണൂരാന്‍ ഉദ്ദേശിച്ചത്)
ഭാവന കൊള്ളാം....ഇനിയും തുടരുക...ആശംസകൾ
ReplyDeleteയോഗം പിരിഞ്ഞപ്പോള്‍ രാജാവ്അസ്വസ്ഥനായിരുന്നു .
ReplyDeleteതന്റ്റെഗ്രഹവാസികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഭൂവാസികളുടെ പരീക്ഷണങ്ങള്‍ ഒരു സര്‍വ്വ നാശത്തിന് കോപ്പുകൂട്ടുന്നത് കണ്ട് ആ മനസ്സ് നെടുവീര്‍പ്പെട്ടു .
ഞാനിപ്പൊ ഇതൊന്നുമല്ല പേടിക്കുന്നത്, ഇനിയെങ്ങാൻ വല്ല മനുഷ്യരേയും പരീക്ഷണത്തിന് മറ്റു ഗ്രഹങ്ങളിലേക്കയച്ചാൽ, അവരവിടെ കുടുംബമുണ്ടാക്കി കൂടുമോ ? അവിടെ 'കുടുംബം' എന്ന കൺസെപ്റ്റുണ്ടാകില്ലെന്നാശ്വസിക്കാം. എന്തായാലും തല വെയിലു കൊള്ളിക്കണ്ട നല്ല ഭാവന.!
ആശംസകൾ.
ReplyDeleteവ്യത്യസ്തമായ ഭാവന. നന്നായി.