Saturday 25 February 2012

അയാള് നടക്കുന്നു...

സ്പന്ദനം
  
അയാള്‍ നടക്കുകയായിരുന്നു ...
രാവിലെ ഒരു കുളിയും കഴിഞ്ഞ് പത്തു മണിയോടെ അയാള്‍ ഇറങ്ങും .
ഭക്ഷണം രാവിലെ രണ്ടു ദോശ..മധുരമില്ലാത്ത ഒരു ഗ്ലാസ്‌ ചായയും ..
പ്രഷറും ഷുഗറും തളര്ത്തുന്നുണ്ടെങ്കിലും അയാള്‍ക്ക്‌ നടക്കാതെ പറ്റില്ല ..
കൊളസ്ട്രോളും ലേശം കൂടുതല്‍ ...
അയല്‍പ്പക്കത്തെ കാര്‍ന്നോര് നടക്കാന്‍ വിളിക്കും ..അതിരാവിലെ ...
"രണ്ടു നടത്തം ..എന്തായാലും നടക്കണം .അത് പത്തു മണിക്ക് തുടങ്ങണം ..."
ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ സമയനിഷ്ഠ അത്യന്താപേക്ഷിതം ..
അന്നത്തെ നടപ്പില്‍ സാധാരണ തോന്നുന്ന കിതപ്പ് അയാള്‍ക്ക് തോന്നിയില്ല .ഒരു ഉന്മേഷം .
പക്ഷെ ...
മനസ്സു മടുത്തിരിക്കുന്നു ..
അയാള്‍ നടപ്പിന്റ്റെ വേഗം കൂട്ടി ...
ചാക്കോ എതിരേ വരുന്നു .
" കറിയാച്ചോ നടപ്പ് തീര്‍ന്നില്ലേ...കുറേ നാളായല്ലോ ...ഒന്നും ശരിയാകുന്നില്ലേ...?"
ചാക്കോയുടെ കുശലം .
കറിയാച്ചന്‍ നിന്നില്ല ..നടന്നു കൊണ്ടു തന്നെ മറുപടി ..
" നടത്തിക്കുവല്ലെ ..കൊല്ലം രണ്ടായി ..ഇതുവരെ ഒന്നുമായില്ല ."
ചാക്കോ ചായക്കടയിലേയ്ക്ക് ...
കറിയാച്ചന്‍ സര്‍ക്കാരാപ്പീസിന് മുന്നിലെത്തി .
കുറച്ചു ഭൂമിയുള്ളതിന്റ്റെ പട്ടയത്തിനു വേണ്ടി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം രണ്ടായി .
അവര്‍ ‍ നടത്തുന്നു
കറിയാച്ചന്‍ നടക്കുന്നു...
അവര്‍ ‍ ചോദിക്കുന്നു ..
കറിയാച്ചന്‍ കൊടുക്കുന്നു ..
രേഖകള്‍ , കത്തുകള്‍ അങ്ങനെയങ്ങനെ ..പട്ടിക നീളുന്നു ..
കറിയാച്ചന്‍ കൈക്കൂലി കൊടുക്കില്ല .
ഒരു വിട്ടുവീഴ്ചയുമില്ല...അതുകൊണ്ട്
അവര്‍ നടത്തുന്നു ..
കറിയാച്ചന്‍ നടക്കുന്നു...
അന്നും കയറി ചെന്നു കറിയാച്ചന്‍ .
ഒരുസ്ത്രീയാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത് .
കറിയാച്ചന്‍ ചോദിച്ചു .
" എന്നത്തേയ്ക്കാകും..."?
സ്ത്രീ പറഞ്ഞു .
"കുറച്ചു താമസം ഉണ്ട് ..ഒരു പേപ്പറും കൂടി ശരിയാക്കണം..."
അന്ന് കറിയാച്ചന്‍ സംസാരിച്ചു .
സ്ത്രീ വാ പൂട്ടി ...
കറിയാച്ചന്‍ ചിലത് തീരുമാനിച്ചു .നിയമവശങ്ങളിലും മാധ്യമങ്ങളും ചെയ്യേണ്ടത് ചെയ്തപ്പോള്‍ ..
സ്ത്രീ വിളിച്ചു ..
"ശരിയായിട്ടുണ്ട്..."
കറിയാച്ചന്‍ ഒന്ന് മൂളി ..
സ്ത്രീ വിളി നിറുത്തി ..കറിയാച്ചന്‍ നടപ്പും .
കുറച്ചു നാളായി തോന്നുന്ന ഉന്മേഷം കറിയാച്ചനെ ഊര്ജ്ജസ്വലനാക്കി ..
"എന്തായാലും ഒന്ന് പരിശോധിച്ചു കളയാം ..ഭാര്യക്ക് സമാധാനമാകട്ടെ .."
അതിരാവിലെ കറിയാച്ചന്‍ ആശുപത്രിയിലെത്തി ..സകല പരിശോധനകളും നടത്തി .
ഫലം നോര്‍മല്‍ ...
കറിയാച്ചനു   സന്തോഷം ..
ഡോക്ടര്‍ ചോദിച്ചു .
"കറിയാച്ചോ അത്ഭുതമായിരിക്കുന്നല്ലോ ...എന്താ പുതുതായി ചെയ്തത് ..?"
കറിയാച്ചന്‍ പറഞ്ഞു .
" ദൈവത്തിന്റ്റെ ഓരോ പദ്ധതികളേ..ദൈവത്തിനു നന്ദി .."
തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ കറിയാച്ചന്‍ ആലോചിക്കുകയായിരുന്നു .
" നടത്തം നിറുത്തിയാല്‍ സംഗതി പാളും"
വീട്ടിലെത്തുന്നതിനു മുമ്പേ ഒരു ഗ്യാസ് കണക്ഷനുള്ള അപേക്ഷ അയാള്‍ മനസ്സില്‍ കോറിയിട്ടിരുന്നു ..
നന്ദിനി


3 comments:

  1. ഇരിപ്പിടത്തിലൂടെ
    ഇവിടെ എത്തി
    ഈ കഥ വായിച്ചു
    നന്നായിരിക്കുന്നു
    ഇരിപ്പടത്തിലെ കഥാ മത്സരത്തില്‍
    സമ്മാനം കിട്ടിയന്നരിഞ്ഞതില്‍ സന്തോഷം
    അഭിനന്ദനങ്ങള്‍
    ആശംസകള്‍
    കഥ ഇവിടെയും അവിടെയും
    കണ്ടില്ല
    സമ്മാനക്കഥ ചേര്‍ക്കുക
    വീണ്ടും കാണാം

    ReplyDelete
  2. P V Ariel sir..--കഥ ചേര്‍ത്തിട്ടുണ്ട് ..അഭിപ്രായം പറയണേ...ഒത്തിരി നന്ദി ഇവിടെ വന്നതിനും ഫോളോ ചെയ്തതിനും ..ഇനിയും വരണേ..

    മുരളീമുകുന്ദന്‍---ഒത്തിരി നന്ദിയുണ്ട് ...ഇനിയും കാണാം ..

    ReplyDelete